Monday, October 23, 2023

 കറുത്ത സത്യവും വെളുത്ത കള്ളവും

 

വെളുത്ത സത്യവും , കറുത്ത കള്ളവും പഴങ്കഥകള്‍ ,

ഇത്  കറുത്ത സത്യങ്ങളുടെയും  വെളുത്ത കള്ളങ്ങളുടെയും കാലം .

നിഴലും , നിലവുമുള്ള ഇടവഴികള്‍  പോലെ ,

കള്ളങ്ങളും സത്യങ്ങളും  നിറഞ്ഞ ജീവിത പെരുവഴി .

 

 

ശാന്തി മന്ദിരങ്ങളുടെ  പൊളിഞ്ഞ ചുമരുകള്‍ക്കും , 

ചിതലെടുത്ത  മച്ചുകള്‍ക്കും , കാടുപിടിച്ച മു റ്റങ്ങള്‍ക്കും,

കബന്ധങ്ങളോഴുകുന്ന പുണ്ണ്യ തീര്‍ത്ഥങ്ങള്‍ക്കും  ,

നീതിയുടെ നിണമൊഴുകുന്ന    കപ്പല്‍ ചാലുകള്‍ക്കുമരികിലൂടെ..

 

കൌമാരപ്പെ

ണ്‍കൊടികളുടെ തേങ്ങലുയരുന്ന ,

നക്ഷത്ര സൌധങ്ങള്‍ക്കും , ലഹരിനുരയുന്ന ബാറുകള്‍ക്കും ,

മുന്നിലൂടെ  നിലയ്ക്കാത്ത ജീവിത യാത്ര  നീളുകയാണ് 

ശാന്തിതീരം തേടിയുള്ള ജീവിത യാത്ര . 

 

പ്രതികരണ ശേഷി നശിച്ചതാം മാനവര്‍ ,

തിരനാടകം കാണുന്ന പോലിന്നു  ഹവാലയും,

പെണ്‍ വാണിഭങ്ങളും ,കപ്പല്‍ക്കൊലയും ,

വായിച്ചും കേട്ടുമാസ്വദിക്കുന്നു .

 

ഇരുളിലെവിടെയോ  നിലവിളികള്‍ ,

പ്രാണന്‍ പിടയുന്ന രോദനങ്ങള്‍ .

താലിച്ചരടുകള്‍ അറ്റുവീഴുന്നു...

കുപ്പിവളകള്‍ ഞെരിച്ചുടയ്ക്കപ്പെടുന്നു .

 

ഇവകള്‍ക്കെല്ലമാരികിലൂടെ പാത നീളുകയാണ്   

കറുത്ത സത്യങ്ങളും , വെളുത്ത കള്ളങ്ങളും വെറുത്ത്,

അശാന്തിയുടെ തീരങ്ങളില്‍ നിന്നും  ശാന്തിയുടെ - 

തീരം തേടിയുള്ള പ്രയാണങ്ങളുടെ ജീവിതപാത .

 

അല്ലാഹുവും ,രാമനും , യേശുവും ,

ഒന്നാണെന്നറിയാത്ത കോമരങ്ങള്‍ ,

അന്യോന്ന്യം അമ്പുകളെയ്യുന്ന ,

നിണത്താല്‍ നനഞ്ഞ രണഭൂമിയിലൂടെ -

മാനവ രക്തവും  കണ്ണീരും കലര്‍ന്ന്  പുഴയായ്  ഒഴുകുകയാണ് 

ഇവകള്‍ക്കെല്ലാമാരികിലൂടെ നാം പ്രയാണം തുടരുന്നു ...

സത്യവും , സൗന്ദര്യവും , സൗരഭ്യവും , സ്നേഹവും ,സുഖങ്ങളും  മാത്രമുള്ള ,

പുണ്ണ്യതീരം  തേടിയുള്ള ജീവിത പ്രയാണം ......!!!


 കറുത്ത സത്യവും വെളുത്ത കള്ളവും

 

വെളുത്ത സത്യവും , കറുത്ത കള്ളവും പഴങ്കഥകള്‍ ,

ഇത്  കറുത്ത സത്യങ്ങളുടെയും  വെളുത്ത കള്ളങ്ങളുടെയും കാലം .

നിഴലും , നിലവുമുള്ള ഇടവഴികള്‍  പോലെ ,

കള്ളങ്ങളും സത്യങ്ങളും  നിറഞ്ഞ ജീവിത പെരുവഴി .

 

 

ശാന്തി മന്ദിരങ്ങളുടെ  പൊളിഞ്ഞ ചുമരുകള്‍ക്കും , 

ചിതലെടുത്ത  മച്ചുകള്‍ക്കും , കാടുപിടിച്ച മു റ്റങ്ങള്‍ക്കും,

കബന്ധങ്ങളോഴുകുന്ന പുണ്ണ്യ തീര്‍ത്ഥങ്ങള്‍ക്കും  ,

നീതിയുടെ നിണമൊഴുകുന്ന    കപ്പല്‍ ചാലുകള്‍ക്കുമരികിലൂടെ..

 

കൌമാരപ്പെ

ണ്‍കൊടികളുടെ തേങ്ങലുയരുന്ന ,

നക്ഷത്ര സൌധങ്ങള്‍ക്കും , ലഹരിനുരയുന്ന ബാറുകള്‍ക്കും ,

മുന്നിലൂടെ  നിലയ്ക്കാത്ത ജീവിത യാത്ര  നീളുകയാണ് 

ശാന്തിതീരം തേടിയുള്ള ജീവിത യാത്ര . 

 

പ്രതികരണ ശേഷി നശിച്ചതാം മാനവര്‍ ,

തിരനാടകം കാണുന്ന പോലിന്നു  ഹവാലയും,

പെണ്‍ വാണിഭങ്ങളും ,കപ്പല്‍ക്കൊലയും ,

വായിച്ചും കേട്ടുമാസ്വദിക്കുന്നു .

 

ഇരുളിലെവിടെയോ  നിലവിളികള്‍ ,

പ്രാണന്‍ പിടയുന്ന രോദനങ്ങള്‍ .

താലിച്ചരടുകള്‍ അറ്റുവീഴുന്നു...

കുപ്പിവളകള്‍ ഞെരിച്ചുടയ്ക്കപ്പെടുന്നു .

 

ഇവകള്‍ക്കെല്ലമാരികിലൂടെ പാത നീളുകയാണ്   

കറുത്ത സത്യങ്ങളും , വെളുത്ത കള്ളങ്ങളും വെറുത്ത്,

അശാന്തിയുടെ തീരങ്ങളില്‍ നിന്നും  ശാന്തിയുടെ - 

തീരം തേടിയുള്ള പ്രയാണങ്ങളുടെ ജീവിതപാത .

 

അല്ലാഹുവും ,രാമനും , യേശുവും ,

ഒന്നാണെന്നറിയാത്ത കോമരങ്ങള്‍ ,

അന്യോന്ന്യം അമ്പുകളെയ്യുന്ന ,

നിണത്താല്‍ നനഞ്ഞ രണഭൂമിയിലൂടെ -

മാനവ രക്തവും  കണ്ണീരും കലര്‍ന്ന്  പുഴയായ്  ഒഴുകുകയാണ് 

ഇവകള്‍ക്കെല്ലാമാരികിലൂടെ നാം പ്രയാണം തുടരുന്നു ...

സത്യവും , സൗന്ദര്യവും , സൗരഭ്യവും , സ്നേഹവും ,സുഖങ്ങളും  മാത്രമുള്ള ,

പുണ്ണ്യതീരം  തേടിയുള്ള ജീവിത പ്രയാണം ......!!!


 നിൻ ഓർമയിൽ

ദീപ്തമാം  ഓർമതൻ  ദീപനാളങ്ങളിൽ,

                       തെളിയുന്നു  നിൻ പുഞ്ചിരി തൂകും  മുഖം..!

 

 സ്വപ്‌നങ്ങൾ തൻ  പൂക്കൂട  ദൂരേക്കെറിഞ്ഞു  നീ , 

                  ഏകനായ്  ദൂരെ  മറഞ്ഞെങ്കിലും...!!

 

             

ഉള്ളിലൊരു  ഗദ്ഗദമായ്  ഓർമതൻ വീഥിയിൽ , 

                      പുഞ്ചിരിതൂകും നിന്‍റെ  മുഖം ....!

 

സ്നേഹമാർന്നൊരു  പിൻ വിളിയായ് 

 

             ഓർമയിൽ നിന്നുടെ  സ്നേഹ  സ്വരം ....!!! 

image

 ഭാഗ്യകാലം

ആവണി നിലാവിന്നു ചിരിച്ചുനിന്നു 


ആത്മാവിലായിരം തേൻ കുടം ചരിഞ്ഞു 


അഴകിന്റെ ആയിരം തൂവൽ പൊഴിഞ്ഞു 


ആത്മാവിലായിരം പൂക്കൾ വിരിഞ്ഞു 




ദൂരെയെങ്ങോ പൂങ്കുയിൽ നാദം 


പൂപൊലി പാടും മങ്കകൾ തൻ ഗാനം 


തന്തിനം തന്തിനം താളങ്ങളിൽ 


ഹൃദയം തുടിക്കുന്നീ മേളങ്ങളിൽ 




അകലെയേതോ ...പാണന്റെ ഗാനം 


ഓർമ പുതുക്കുന്നു  മാബലി കാലം 


കള്ളപ്പറയില്ലാത്ത  സുവർണ്ണ കാലം 


കള്ളത്തരമില്ലാത്ത  ഭാഗ്യകാലം  


 യൂദാസും ഭൂതഗണങ്ങളും

വെളിച്ചത്തിനു നേരേ വളര്‍ന്നൊരു കൊമ്പിന്‍റെ -

കടയ്ക്കല്‍ മഴു വയ്ക്കാന്‍ ഉത്തരവിട്ടതു മരമാകുമോ ?

അതോ മരപ്പോത്തിലോളിച്ച ഭൂതഗണങ്ങ ളോ ?

ഒറ്റു കാരായ്‌, യൂദാസുമാരായ് വീണ്ടും ഉറ്റ മിത്രങ്ങള്‍ മാറുന്നുവോ?

.

.

 

 

കെട്ടുപോയൊരു പ്രതീക്ഷ തന്‍ തിരിയില്‍ -

അഗ്നിചിറകാര്‍ന്നു വീണ്ടും സ്വപ്നം ജനിക്കുമോ ?

ഉണര്‍വിന്‍റെ... ഉയിരിന്‍റെ മന്ത്രം പിറക്കുമോ ?

വീണ്ടും... ഉയിരിന്‍റെ മന്ത്രം പിറക്കുമോ ?

.

.

 

ഇരുളില്‍ ചതിയുടെ ചില്ലയില്‍ ആയുധ മുനകളില്‍

നി ണപ്പൂക്കള്‍ പിറക്കാതെ , ജീവന്‍ പൊലിക്കാതെ

നിറവാര്‍ന്ന ചിരിയുമായ് നിര്‍മല മനസ്സുമായ്

മനുഷ്യന്‍ പിറക്കട്ടെ ഭൂമിയില്‍ , മനുഷ്യന്‍ പിറക്കട്ടെ ഭൂമിയില്‍

.

.

               മിന്നാമിനുങ്ങ്

വിണ്ണിലെ  നക്ഷത്ര ജാലങ്ങളാകെ മണ്ണിലിറങ്ങിയ പോലെ

 മിന്നുന്ന പൊന്നിൻ കണങ്ങൾ കാറ്റിൽ പറന്നതുപോലെ ...

 

 

ദേവ നർത്തകികളൊന്നായ്‌  മണ്ണിൽസ്വപ്നാടനത്തിനിറങ്ങിയ പോലെ

 ദീപാവലി രജനിയിലാരോ പൂത്തിരി കത്തിച്ചപോലെ ..

 

 

ധരയുടെ മാറിൽ  രാത്രിയിലാരോ രത്നം  വിതറിയ പോലെ ..

മിന്നൽ കൊടികൾ  നുറുങ്ങി മണ്ണിൽ പരന്നതു പോലെ..

 

 

രാത്രിയിൽ തെന്നിപ്പറക്കുന്നു ചുററും  മിന്നുന്ന മിന്നാമിനുങ്ങുകൾ

 സ്വർഗീയ സുന്ദരമാ കാഴ്ച കണ്ടു  സ്വയം മറന്നിന്നു ഞാൻ  നിന്നുപോയി


                              കാവ്യസുന്ദരി 


ബോധമനസ്സിൻ  പടിവാതിൽ പൂട്ടി

 ഞാനൊരു സുഖനിദ്രയിൽ  ശയിച്ചീടവെ ,

പൂട്ടിയ  പടിവാതിൽ  മെല്ലെ തുറന്നവൾ

 മന്ദം  ചിരി തൂകി  മുന്നിലെത്തി.

എതോന്നുമോതാതെ  പുഞ്ചിരിതൂകിയവളെ ന്നരികിലായ്  വന്നിരുന്നു ..!!

മൗനമുദ്രിതമാം  ചുണ്ടുകൾ വിടർന്നപ്പോൾ  

അമൃതസ്വരങ്ങൾതൻ  മഴയുതിർന്നു .

 

കളിയായവൾ തൻ  കാതിൽ  ഞാനെന്തോ പറഞ്ഞപ്പോൾ

 മെല്ലെ  വീണ്ടുമവൾ  പുഞ്ചിരിച്ചു ..

അവളെക്കളിയാക്കി ഞാനെന്തോ പറഞ്ഞപ്പോൾ

 കാർകൊണ്ടവാനമായവൾ തൻ  മുഖകമലം

പുഞ്ചിരി മഞ്ഞൊരു തേങ്ങലായി ..

കണ്ണീരിൻ കടലായവൾ തൻ  മിഴിയുഗളം ..!!

കളിയെന്നോതി ഞാൻ കണ്ണീർ തുടയ്ക്കാനായവേ

 തേങ്ങിക്കരഞ്ഞുപടിവാതിൽ  തുറന്നവൾ ഒന്നുമേ  ചൊല്ലാതെ  യാത്രയായി .

നിദ്രതൻ പിടിവിട്ടു  ഞാനുണർന്നു  

അത്ഭുത സ്തബ്ധ്നായ്  ഞാൻ കിടന്നു ...!!

 

സ്വപ്നമെന്നോർത്തു ഞാനാശ്വസിചെങ്കിലും

നെഞ്ചിലൊരു  നൊമ്പരമുണർന്നു നിന്നു .

പുഞ്ചിരിതൂകുമാ മുഖകമലം  വീണ്ടും

 കിനാവിലണയാൻ മോഹിച്ചു ഞാൻ  കിടന്നു ...!!!