Thursday, September 3, 2015



           

    ശാന്തിസൂക്തം തേടി ....





തങ്കത്തളികകളില്‍  പ്രവാചക ശിരസ്സുകള്‍ 

ലാസ്യ നര്‍ത്തനമാടിയ മദാലസകള്‍ക്കു  പ്രതിഫലം 

മോചനദൂതുമായെതിയ  മനുഷ്യപുത്രന്ന്‍റെ  ചുമലില്‍ 

തലമുറകള്‍  ചെയ്തുകൂട്ടിയ  പാപങ്ങളുടെ  മരക്കുരിശ്ശ്

ഇന്നെന്‍ മനം  തിരയുന്നതെവിടെയൊരു  ശാന്തിസൂക്തം



പാതിരക്കോലങ്ങള്‍  ചുടല നൃത്തംചവിട്ടും തെരുവോരങ്ങളില്‍ 

ഇരുളിന്‍റെ വ്യാപാരം  കൊഴുക്കും  ശയ്യാ ഗൃഹങ്ങളില്‍ 

ശാന്തി തിരഞ്ഞിന്നു ഞാന്‍ മുട്ടുന്നതെവിടെ

അശാന്തിവിളങ്ങിടും  ആശ്രമവാതിലോ ? 


 പുഴുക്കള്‍തിളയ്ക്കും  തെരുവോടകളില്‍ പണ്ടൊരിക്കല്‍ 

രുധിരമൊഴുക്കിയ വിപ്ലവം  വീണ്ടുമെത്തുന്നുവോ ? 

മൌനമാം ബോധിവൃക്ഷ്ച്ചുവടുകളില്‍ മോക്ഷമാര്‍ഗം തേടി 

മൃത മന:സാക്ഷികള്‍ തപസ്സിരിക്കുന്നുവോ ? 


ശിലയായ്മാറിയ മനങ്ങള്‍ക്കുവീണ്ടും 

മോക്ഷമേകുവതേത്   ദേവനോ ?

ശാന്തി യരുളുവതേത് സൂക്തമോ .....

ശാന്തി യരുളുവതേത് സൂക്തമോ ?