കാവ്യസുന്ദരി
ബോധമനസ്സിൻ പടിവാതിൽ പൂട്ടി
ഞാനൊരു സുഖനിദ്രയിൽ ശയിച്ചീടവെ ,
പൂട്ടിയ പടിവാതിൽ മെല്ലെ തുറന്നവൾ
മന്ദം ചിരി തൂകി മുന്നിലെത്തി.
എതോന്നുമോതാതെ പുഞ്ചിരിതൂകിയവളെ ന്നരികിലായ് വന്നിരുന്നു ..!!
മൗനമുദ്രിതമാം ചുണ്ടുകൾ വിടർന്നപ്പോൾ
അമൃതസ്വരങ്ങൾതൻ മഴയുതിർന്നു .
കളിയായവൾ തൻ കാതിൽ ഞാനെന്തോ പറഞ്ഞപ്പോൾ
മെല്ലെ വീണ്ടുമവൾ പുഞ്ചിരിച്ചു ..
അവളെക്കളിയാക്കി ഞാനെന്തോ പറഞ്ഞപ്പോൾ
കാർകൊണ്ടവാനമായവൾ തൻ മുഖകമലം
പുഞ്ചിരി മഞ്ഞൊരു തേങ്ങലായി ..
കണ്ണീരിൻ കടലായവൾ തൻ മിഴിയുഗളം ..!!
കളിയെന്നോതി ഞാൻ കണ്ണീർ തുടയ്ക്കാനായവേ
തേങ്ങിക്കരഞ്ഞുപടിവാതിൽ തുറന്നവൾ ഒന്നുമേ ചൊല്ലാതെ യാത്രയായി .
നിദ്രതൻ പിടിവിട്ടു ഞാനുണർന്നു
അത്ഭുത സ്തബ്ധ്നായ് ഞാൻ കിടന്നു ...!!
സ്വപ്നമെന്നോർത്തു ഞാനാശ്വസിചെങ്കിലും
നെഞ്ചിലൊരു നൊമ്പരമുണർന്നു നിന്നു .
പുഞ്ചിരിതൂകുമാ മുഖകമലം വീണ്ടും
കിനാവിലണയാൻ മോഹിച്ചു ഞാൻ കിടന്നു ...!!!
No comments:
Post a Comment