Monday, October 23, 2023

 കറുത്ത സത്യവും വെളുത്ത കള്ളവും

 

വെളുത്ത സത്യവും , കറുത്ത കള്ളവും പഴങ്കഥകള്‍ ,

ഇത്  കറുത്ത സത്യങ്ങളുടെയും  വെളുത്ത കള്ളങ്ങളുടെയും കാലം .

നിഴലും , നിലവുമുള്ള ഇടവഴികള്‍  പോലെ ,

കള്ളങ്ങളും സത്യങ്ങളും  നിറഞ്ഞ ജീവിത പെരുവഴി .

 

 

ശാന്തി മന്ദിരങ്ങളുടെ  പൊളിഞ്ഞ ചുമരുകള്‍ക്കും , 

ചിതലെടുത്ത  മച്ചുകള്‍ക്കും , കാടുപിടിച്ച മു റ്റങ്ങള്‍ക്കും,

കബന്ധങ്ങളോഴുകുന്ന പുണ്ണ്യ തീര്‍ത്ഥങ്ങള്‍ക്കും  ,

നീതിയുടെ നിണമൊഴുകുന്ന    കപ്പല്‍ ചാലുകള്‍ക്കുമരികിലൂടെ..

 

കൌമാരപ്പെ

ണ്‍കൊടികളുടെ തേങ്ങലുയരുന്ന ,

നക്ഷത്ര സൌധങ്ങള്‍ക്കും , ലഹരിനുരയുന്ന ബാറുകള്‍ക്കും ,

മുന്നിലൂടെ  നിലയ്ക്കാത്ത ജീവിത യാത്ര  നീളുകയാണ് 

ശാന്തിതീരം തേടിയുള്ള ജീവിത യാത്ര . 

 

പ്രതികരണ ശേഷി നശിച്ചതാം മാനവര്‍ ,

തിരനാടകം കാണുന്ന പോലിന്നു  ഹവാലയും,

പെണ്‍ വാണിഭങ്ങളും ,കപ്പല്‍ക്കൊലയും ,

വായിച്ചും കേട്ടുമാസ്വദിക്കുന്നു .

 

ഇരുളിലെവിടെയോ  നിലവിളികള്‍ ,

പ്രാണന്‍ പിടയുന്ന രോദനങ്ങള്‍ .

താലിച്ചരടുകള്‍ അറ്റുവീഴുന്നു...

കുപ്പിവളകള്‍ ഞെരിച്ചുടയ്ക്കപ്പെടുന്നു .

 

ഇവകള്‍ക്കെല്ലമാരികിലൂടെ പാത നീളുകയാണ്   

കറുത്ത സത്യങ്ങളും , വെളുത്ത കള്ളങ്ങളും വെറുത്ത്,

അശാന്തിയുടെ തീരങ്ങളില്‍ നിന്നും  ശാന്തിയുടെ - 

തീരം തേടിയുള്ള പ്രയാണങ്ങളുടെ ജീവിതപാത .

 

അല്ലാഹുവും ,രാമനും , യേശുവും ,

ഒന്നാണെന്നറിയാത്ത കോമരങ്ങള്‍ ,

അന്യോന്ന്യം അമ്പുകളെയ്യുന്ന ,

നിണത്താല്‍ നനഞ്ഞ രണഭൂമിയിലൂടെ -

മാനവ രക്തവും  കണ്ണീരും കലര്‍ന്ന്  പുഴയായ്  ഒഴുകുകയാണ് 

ഇവകള്‍ക്കെല്ലാമാരികിലൂടെ നാം പ്രയാണം തുടരുന്നു ...

സത്യവും , സൗന്ദര്യവും , സൗരഭ്യവും , സ്നേഹവും ,സുഖങ്ങളും  മാത്രമുള്ള ,

പുണ്ണ്യതീരം  തേടിയുള്ള ജീവിത പ്രയാണം ......!!!


No comments:

Post a Comment