നിൻ ഓർമയിൽ
ദീപ്തമാം ഓർമതൻ ദീപനാളങ്ങളിൽ,
തെളിയുന്നു നിൻ പുഞ്ചിരി തൂകും മുഖം..!
സ്വപ്‌നങ്ങൾ തൻ പൂക്കൂട ദൂരേക്കെറിഞ്ഞു നീ ,
ഏകനായ് ദൂരെ മറഞ്ഞെങ്കിലും...!!
ഉള്ളിലൊരു ഗദ്ഗദമായ് ഓർമതൻ വീഥിയിൽ ,
പുഞ്ചിരിതൂകും നിന്‍റെ മുഖം ....!
സ്നേഹമാർന്നൊരു പിൻ വിളിയായ്
ഓർമയിൽ നിന്നുടെ സ്നേഹ സ്വരം ....!!!

No comments:
Post a Comment