Monday, October 23, 2023

 യൂദാസും ഭൂതഗണങ്ങളും

വെളിച്ചത്തിനു നേരേ വളര്‍ന്നൊരു കൊമ്പിന്‍റെ -

കടയ്ക്കല്‍ മഴു വയ്ക്കാന്‍ ഉത്തരവിട്ടതു മരമാകുമോ ?

അതോ മരപ്പോത്തിലോളിച്ച ഭൂതഗണങ്ങ ളോ ?

ഒറ്റു കാരായ്‌, യൂദാസുമാരായ് വീണ്ടും ഉറ്റ മിത്രങ്ങള്‍ മാറുന്നുവോ?

.

.

 

 

കെട്ടുപോയൊരു പ്രതീക്ഷ തന്‍ തിരിയില്‍ -

അഗ്നിചിറകാര്‍ന്നു വീണ്ടും സ്വപ്നം ജനിക്കുമോ ?

ഉണര്‍വിന്‍റെ... ഉയിരിന്‍റെ മന്ത്രം പിറക്കുമോ ?

വീണ്ടും... ഉയിരിന്‍റെ മന്ത്രം പിറക്കുമോ ?

.

.

 

ഇരുളില്‍ ചതിയുടെ ചില്ലയില്‍ ആയുധ മുനകളില്‍

നി ണപ്പൂക്കള്‍ പിറക്കാതെ , ജീവന്‍ പൊലിക്കാതെ

നിറവാര്‍ന്ന ചിരിയുമായ് നിര്‍മല മനസ്സുമായ്

മനുഷ്യന്‍ പിറക്കട്ടെ ഭൂമിയില്‍ , മനുഷ്യന്‍ പിറക്കട്ടെ ഭൂമിയില്‍

.

.

No comments:

Post a Comment