Monday, October 23, 2023

 ഭാഗ്യകാലം

ആവണി നിലാവിന്നു ചിരിച്ചുനിന്നു 


ആത്മാവിലായിരം തേൻ കുടം ചരിഞ്ഞു 


അഴകിന്റെ ആയിരം തൂവൽ പൊഴിഞ്ഞു 


ആത്മാവിലായിരം പൂക്കൾ വിരിഞ്ഞു 




ദൂരെയെങ്ങോ പൂങ്കുയിൽ നാദം 


പൂപൊലി പാടും മങ്കകൾ തൻ ഗാനം 


തന്തിനം തന്തിനം താളങ്ങളിൽ 


ഹൃദയം തുടിക്കുന്നീ മേളങ്ങളിൽ 




അകലെയേതോ ...പാണന്റെ ഗാനം 


ഓർമ പുതുക്കുന്നു  മാബലി കാലം 


കള്ളപ്പറയില്ലാത്ത  സുവർണ്ണ കാലം 


കള്ളത്തരമില്ലാത്ത  ഭാഗ്യകാലം  


No comments:

Post a Comment