മിന്നാമിനുങ്ങ്
വിണ്ണിലെ നക്ഷത്ര ജാലങ്ങളാകെ മണ്ണിലിറങ്ങിയ പോലെ
മിന്നുന്ന പൊന്നിൻ കണങ്ങൾ കാറ്റിൽ പറന്നതുപോലെ ...
ദേവ നർത്തകികളൊന്നായ് മണ്ണിൽസ്വപ്നാടനത്തിനിറങ്ങിയ പോലെ
ദീപാവലി രജനിയിലാരോ പൂത്തിരി കത്തിച്ചപോലെ ..
ധരയുടെ മാറിൽ രാത്രിയിലാരോ രത്നം വിതറിയ പോലെ ..
മിന്നൽ കൊടികൾ നുറുങ്ങി മണ്ണിൽ പരന്നതു പോലെ..
രാത്രിയിൽ തെന്നിപ്പറക്കുന്നു ചുററും മിന്നുന്ന മിന്നാമിനുങ്ങുകൾ
സ്വർഗീയ സുന്ദരമാ കാഴ്ച കണ്ടു സ്വയം മറന്നിന്നു ഞാൻ നിന്നുപോയി
No comments:
Post a Comment